എം. പി. മൂത്തേടത്ത് [M.P. MOOTHEDATH]

M.P Moothedathതൃശ്ശൂര്‍ ഡിസട്രിക്ടില്‍ മങ്ങാട്ടുകരയെന്ന പ്രക്രുതിരമണീയവും പ്രശാന്തസുന്ദരവുമായ ഗ്രാമത്തില്‍ 1903 എപ്രില്‍മാസം മൂത്തേടത്ത് മാക്കോതയുടെയും മാതമ്മയുടെയും സീമന്തപുത്രനായി മകം നക്ഷ്ത്രത്തില്‍ ജനനം. മാതാപിതാക്കള്‍ പാറാന്‍ എന്നുനാമകരണം ചെയ്തു. സ്കൂള്‍പഠനം കഴിഞ്ഞു ഒരു ജോലിനേടി സ്വന്തംകാലില്‍ നില്ക്കാന്‍ പ്രയത്നശാലിയായ മൂത്തേടത്ത് തീരുമാനിച്ചു. അങ്ങനെ പാറാന്‍ ചെറിയച്ചന്‍ കോന്നിമേസ്ത്രിയുടെ ഓഫീസില്‍ ക്ലാര്‍ക്കായി ഇരുപതു രൂപാ ശമ്പളത്തില്‍ ഉദ്യോഗികജീവിതം ആരംഭിച്ചു.

വളരെ കഠിനാധ്വാനിയും സല്‍സ്വഭാവിയും മിതഭാഷിയും ആരേയും ഹഠാധാകാര്‍ഷിക്കുനുള്ള കഴിവും‍, സ്വപ്രയത്നവും മുലം ശമ്പളം ഇരുപതു രൂപായില്‍ തുടങ്ങി മാസം ഇരുനുറ്റിഅറുപതു രൂപായില്‍ എത്തി. സ്വന്തമായി ഒരു കോണ്‍ട്രാക്ട് തുടങ്ങുവാനുള്ള അത്യുത്സാഹത്തോടെ രണ്ടായിരം രൂപയുടെ റെയില്‍വേപെയിന്ടിങ്ങു കോണ്‍ട്രാക്ട് സ്വന്തമായിഏറ്റെടുത്ത് കോണ്‍ട്രാക്ട് പണിയുടെ ഹരീശ്രീ കുറിച്ചു.

ഗുരുദേവാനുഗ്രഹത്താല്‍ ഉയര്‍ന്ന ഒരു കോണ്ട്രാക്ടറായി പ്രശസ്ഥനാകാനും സാധിച്ചു. ആദ്യമായി കോണ്‍ട്രാക്ട് പ്രവൃത്തിയില്‍നിന്നു ലഭിച്ചതുകയില്‍നിന്ന് അഞ്ചുരൂപായുടേ മറ്റ്ഉപഹാരങ്ങളുമായി ആലുവാഅദ്വൈതാശ്രമത്തിലെത്തി ഗുരുദേവദര്‍ശനംനടത്തിയതും എനിക്കുള്ളത് നിനക്കും നിനക്കുള്ളതെനിക്കുമെന്ന് ആശിര്‍വാദം ലഭിച്ചതാണ് ജീവിതത്തിന്‍റെ എല്ലാഉയര്‍ച്ചയുടേയും ഐശ്വര്യത്തിന്‍റെയും നിദാനമെന്ന്
അദ്ദേഹം എപ്പോഴും സ്മരിക്കുമായിരുന്നു. അദേഹത്തിന്‍റെ ധര്‍മ്മപത്നി കുഞ്ഞുലക്ഷ്മിയമ്മ. 1972ല്‍ മൂത്തേടത്ത് ദിവംഗതാനായി

SREENARAYANA.COM

If you have any queries or suggestions kindly forward E -mail to us

administrator@sreenarayana.com

മൂത്തേടത്തിന്‍റെ ആദ്യ ഗുരുദേവ ദര്‍ശനം

മൂത്തേടത്തിന്‍റെ ആദ്യ ഗുരുദേവ ദര്‍ശനം
അന്നപൂര്‍ണേശ്വരി ക്ഷേത്രപ്രതിഷ്ഠാദിനത്തിലാണ് മൂത്തേടത്തിന് ഗുരുദേവന്‍റെ ആദ്യദിവ്യദര്‍ശനം ലഭിച്ചത്. മൂത്തേടത്തിന്‍റെ ചെറിയച്ചന്‍ കോന്നിമേസ്ത്രി പുതുക്കിപണിത മൂത്തേടത്ത് കുടുംബവക ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ചാത്തന്‍, മറുതാ മുതലായ പ്രതിഷ്ഠകള്‍ മാറ്റി ഗുരുദേവന്‍ ശക്തിസ്വരൂപിണിയായ അന്നപൂര്‍ണേശ്വരീദേവി പ്രതിഷ്ഠ നടത്തി. ആ നാടിന്‍റെയും കുടുംബത്തിന്‍റെയും ഐശ്വര്യമായി ആ ക്ഷേത്രം നിലകൊള്ളുന്നു.

മൂത്തേടത്തിന്‍റെ കുടുംബം

മൂത്തേടത്തിന്‍റെ കുടുംബം
Moothedath and FamilyM. P മൂത്തേടത്തിന്‍റെ ശക്തിയായി അദേഹത്തിന്‍റെ ധര്‍മ്മപത്നി കുഞ്ഞുലക്ഷ്മിയമ്മ. അദേഹത്തിന്‍റെ എല്ലാതിരക്കുകളിലും ശക്തിയും സമാധാനവും ഐശ്വര്യവുമായി സുസ്മേരവദനയായി ആ അമ്മകൂടെയുണ്ടായിരുന്നു. ആഥിതേയ മര്യാദകൊണ്ടും, നിസ്വാര്‍ത്ഥമായും വീട്ടില്‍വരുന്ന എല്ലാവരേയും സ്വന്തമായിത്തന്നെ ആഹാരംവിളമ്പി എല്ലാവരുടെയും ആകര്‍ഷിക്കുന്ന ആ അമ്മ വീടിന്‍റെ എല്ലാഐശ്വര്യവും ആയിരുന്നു.

 

 

മഹാസമാധി മന്ദിരനിര്‍മ്മാണം

SREE NARAYANA GURUDEVAN'S PRIMARY EDUCATION ..... CHILDHOOD OF SREE NARAYANA GURUDEVAN

മൂത്തേടത്തും ഗീതാനന്ദസ്വാമികളും

vvബ്രഹ്മശ്രീ ഗീതാനന്ദസ്വാമികള്‍
മൂത്തേടത്തിന്‍റെ സുഹൃത്തും ശ്രീനാരായണ ഭക്തനുമായ ബ്രഹ്മശ്രീ ഗീതാനന്ദസ്വാമികള്‍ മഹാസമാധിമന്ദിരനിര്‍മ്മാണത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനം മുതല്‍ മന്ദിരോത്ഘടനം വരെ ചേര്‍ത്തല തണ്ണിര്‍മുക്കം പോട്ടച്ചാണിയിലെ വൈദ്യപാരമ്പര്യത്തിലും ആഭിജത്യംകൊണ്ടും പ്രശസ്ഥമായഒരു ഇടത്തരം കുടുംബത്തില്‍ 1914 മിഥുനമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തില്‍ ശ്രീ. ശ്രീക്കുട്ടിയുടെയും ശ്രീമതി. കൊച്ചു
പാറുവിന്‍റെയും മകനായി സ്വാമികള്‍ ഭൂജാതനായി. കുട്ടിക്കാലംമുതലേ ഭക്തിയിലും പൂജാകാര്യങ്ങളിലും വളരെയേറെ അഭിനിവേശമുണ്ടായിരുന്നു. സംസ്കൃതവും വൈദ്യവുംപഠിച്ചശേഷം അദ്ദേഹം സര്‍വ്വസംഗപരിത്യഗിയായി ആത്മരഹസ്യം തേടി
വീടുവിട്ടിറങ്ങി. 21-ം വയസ്സില്‍ അഞ്ചുചക്രവുമായി വീടുവിട്ടിറങ്ങിയ സ്വാമികള്‍ ആറുകൊല്ലകാലം ഇന്ത്യയുടെ പല ഭാഗങ്ങളിലും കാല്‍നടയായി യാത്രചെയ്തു. യാത്രാമാധ്യത്തില്‍ പുരാണ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കുകയും സന്യസശ്രേഷ്ടന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കാശിയില്‍ വച്ച് കൃഷ്ണാനന്ദ സ്വാമികളില്‍ നിന്ന് സന്യാസം സ്വീകരിച്ചു അവിടെ നിന്ന് കേരളത്തില്‍ മടങ്ങിയെത്തി ശ്രീനാരായണ ധര്‍മ്മസംഘ്ത്തില്‍ ചേര്‍ന്ന് നാലു ദശാബ്ദക്കാലത്തോളം ബോര്‍ഡ്അംഗം, സെക്രട്ടറി, ജനറല്‍ സെക്രട്ടറി പ്രസിഡന്‍റെ് എന്നി പദവികള്‍ വഹിക്കുകയും ശിവഗിരി മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭക്കാകുകയും ശിവഗിരിമഠത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ സംഭാവന നല്‍കുവാനും ഗുരുദേവാനുഗ്രഹം കിട്ടിയിട്ടുള്ള മഹത് വ്യക്തിയാണ് ബ്രഹ്മശ്രീ ഗീതാനന്ദസ്വാമികള്‍.

ശിവഗിരി മഹാസമാധി മന്ദിരനിര്‍മ്മാണവും അതിന്‍റെആദ്യംമുതല്‍ അവസാനം വരെ ഭാഗഭക്കാകാനും പ്രതിമാപ്രതിഷ്ടാദിനവും സ്വാമിയുടെ നേത്രുപാടവവും ഗുരുദേവാനുഗ്രഹ പരമഭാഗ്യങ്ങളില്‍ ഒന്നാണ്. അത്മോപദേശശതകം, ദൈവദശകം എന്നീ ഗുരുദേവ കൃതികള്‍ക്കും, ഭജഗോവിന്ദം എന്ന ശ്രീശരകൃതികള്‍ക്കും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. മഹാസമാധി മന്ദിരസ്മൃതികള്‍, ഗുരുദേവ പൂജാസ്തോത്രങ്ങള്‍ എന്നിവ സ്വാമിജിയുടെ രചനാവൈഭവം വിളിച്ചറിയിക്കുന്ന കൃതികളാണ്. ഗുരുദേവന്‍ മാസികയുടെ ചീഫ് എഡിറ്ററയി സ്വാമികള്‍ നിര്‍വഹിച്ച പ്രവര്‍ത്തനവും എടുത്തുപറയേണ്ടതു തന്നെയാണ്. ശ്രീ. s.k പൊറ്റക്കാട് സ്വാമികളെ വിശേഷിപ്പിച്ചത് 'കവിഹൃദയമുള്ള സ്വാമി' എന്നാണ്.

1995 മാര്‍ച്ച്‌ 24 തീയതി ചാലക്കുടി 'സ്വാമി ഗീതാനന്ദ ഗായത്രി' ആശ്രമതില്‍ വച്ച് സമാധി പ്രാപിച്ചു. മാര്‍ച്ച്‌ 25 തീയതി വയ്കുന്നേരം നാലുമണിയോടെ സ്വാമികളുടെ ശരീരം ചാലക്കുടി 'സ്വാമി ഗീതാനന്ദ ഗായത്രി' ആശ്രമാങ്ഘണത്തില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സ്ഥാപിച്ചു.

മഹാസമാധി മന്ദിരനിര്‍മ്മാണ ഉത്ഘാടനം

vvശിവഗിരിയില്‍ മഹാസമാധിമന്ദിരം കേന്ദ്രമന്ത്രി ശ്രീ ജഗജീവന്‍ റാം സമര്‍പ്പണംചെയ്തു

മഹാസമാധി മന്ദിരനിര്‍മ്മാണോത്ഘാടനം അതിവിപുലമായി നടത്തുന്നതിന് ബ്രഹ്മശ്രീ ശങ്കരാനന്ദ സ്വാമികള്‍ രക്ഷാധികാരിയും ശ്രീമത് നിജാനന്ദസ്വാമികള്‍ പ്രസിഡണ്ടായും, R. ശങ്കര്‍ വര്‍കിംഗ് പ്രസിഡണ്ടായും ഗീതാനന്ദസ്വാമിയും
N. സുരേന്ദ്രലാലും ജോയന്‍റ് സെക്രട്ടറിമാരായും ഫിനാന്‍ഷ്യല്‍ ചെയര്‍മാനായി C. R കേശവന്‍ വൈദ്യരേയും സ്വാഗതസംഘം ചെയര്‍മാനായി എം. പി. മൂത്തേടത്തിനേയുംചേര്‍ത്ത് സ്വാഗതസംഘം കമ്മിറ്റി രൂപികരിച്ചു.

1967 ഡിസംബര്‍ 21 തീയതി പ്രതിമ ഷൊര്‍ണൂരില്‍ M.P മൂത്തേടത്തിന്‍റെ ശ്രീനാരായണനിവാസില്‍ നിന്നും ശിവഗിരിയിലേക്ക് ആര്‍ഭാടപൂര്‍വ്വം എഴുന്നുള്ളിക്കുവാന്‍ തീരുമാനിച്ചു. മണിരഥം കടന്നുപോകുന്ന രാജവീഥികള്‍ക്കിരുവശവും പീതപതാകകളും കൊടിതോരണങ്ങളാലും വര്‍ണശഭളങ്ങാളായ ലൈറ്റുകളാലും അലങ്കാരിച്ച് ജനലക്ഷങ്ങള്‍ പ്രാര്‍ത്ഥനാനിരതരായി ഭക്ത്യാദരപുര്‍വം തൊഴുകൈകളുമായി മണിരഥത്തെ വരവേല്‍ക്കാന്‍ അണിനിരന്നു. നാനാമതസ്ഥരായ ജനവിഭാഗങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചും പുഷ്പവൃഷ്ടിനടത്തിയും ശംഖുനാദം മുഴക്കിയും മണിരഥത്തെ വരവേറ്റു. പലസ്ഥലങ്ങളിലും വാദ്യഘോഷങ്ങളുടേയും ഗജവീരന്മാരുടേയും കരിമരുന്നിന്‍റെയും അകമ്പടിയോടെ ഗുരുദേവസ്തോത്രങ്ങളാലും അന്തരീക്ഷത്തില്‍ മുകരിതമായി. മൂത്തേടത്തും സ്വാമി ഗീതാനന്ദയും മണിരഥത്തെ അനുഗമിച്ചിരുന്നു.
ശ്രീനാരയണ ഭക്തജനലക്ഷങ്ങളുടെ സീകരണങ്ങള്‍ ഏറ്റുവാങ്ങി ഡിസംബര്‍ 31 തീയതി വൈകിട്ടു മൂന്നുമണിക്കു ഞെക്കാട്ടുനിന്നു പുറപ്പെട്ട ഘോഷയാത്ര മഹാസമാധി സന്നിധിയില്‍ എത്തുന്നതുവരെ ഭക്തജനലക്ഷങ്ങള്‍ മണിരഥത്തെ പ്രാര്‍ത്ഥനാലാപത്തോടെ മണിരഥത്തെതള്ളി ശിവഗിരിയില്‍ എത്തിക്കുകയായിരുന്നു. സമാധിമന്ദിരത്തില്‍ ഉറപ്പിച്ച ഓവല്‍ഷേപ്പിലുള്ള പീഠത്തിലേക്ക് പ്രതിമകയറ്റിവച്ച് അഷ്ടബന്ധംവച്ചുറപ്പിക്കുകയായിരുന്നു.
1968 ഡിസംബര്‍ 31 തീയതി രാത്രി 4 മണിക്ക് ഗുരുദേവപ്രതിഷ്ഠ മുഹൂര്‍ത്ത നിശ്ചയപ്രകാരം പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. തഥവസരത്തില്‍ നാരായണ മൂര്‍ത്തേ ഗുരുനാരായണ മൂര്‍ത്തേ എന്ന ധ്വനിമുഴങ്ങികൊണ്ടേയിരുന്നു.

മൂത്തേടത്തിനൊരു സ്മാരകം

മൂത്തേടത്തിനൊരു സ്മാരകം
M.P .MOOTHEDATH MEMORIAL SREE NARAYANA TRUST COLLEGE SHORANUR
vv1972-ല്‍ മൂത്തേടത്ത് ദിവംഗതാനായി അദേഹത്തിന്‍റെ പേരില്‍ ഒരു സ്മാരകമുണ്ടാക്കുന്നതിനേപറ്റി ശ്രീനാരായണ ഭക്തന്മാര്‍ ആലോചിച്ചുകൊണ്ടിരുന്നു, പക്ഷെ അതു നിറവേറിയത് അദേഹത്തിന്‍റെ സുഹൃത്തും ശ്രീനാരായണ സ്മരകനിര്‍മ്മാണ ജോലികളില്‍ പ്രഥമസ്ഥാനീയനുമയിരുന്ന ഗീതാനന്ദസ്വാമികള്‍ ശ്രീനാരായണധര്‍മ്മ ധര്‍മ്മസ്സംന്ഗം ട്രസ്റ്റ്‌ പ്രസിഡണ്ടയി കഴിഞ്ഞതിനു ശേഷമാണ്. ശ്രീനാരായണട്രസ്റ്റ്‌ സെക്രട്ടറിആയിരുന്ന പി. കെ. കാര്‍ത്തികേയന്‍ മലബാറില്‍ സ്ഥലവും കെട്ടിടവും കിട്ടുകയാണങ്കില്‍ ഒരു ട്രെയിനിംഗ്കോളേജ് തുടങ്ങാന്‍ കഴിയുമെന്ന് പറയുകയുണ്ടായി. മൂത്തേടത്തിന്‍റെ ജാമാതാവും ഡോ. പി. കെ ഗോപാലകൃഷ്ണനും സ്വാമി ഗീതാനന്ദയും, മൂത്തേടത്ത് സ്മാരക കമ്മറ്റി രൂപീകരിക്കുകയും ഷൊര്‍ണൂരില്‍നിന്നും ഏകദേശം നാലുകിലോമീറ്റര്‍ മാറി ഇടത്തറ മൂപ്പില്‍ നായരുടെ വകയായി പതിനാലേക്കര്‍ സ്ഥലവും വിശാലമായ കെട്ടിടങ്ങളും വാടകയ്ക്കെടുത്തു കോളേജ് നടത്തുവാന്‍ തിരുമാനമായി. അങ്ങനെ പ്രതിമാസം മുവായിരം രൂപ വാടക നിശ്ചയിച്ചു കൈവശപെടുത്തുകയും ചെയ്തു.
ഡോ. പി. കെ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ കമ്മറ്റി വളരെ ഊര്‍ജ്വസ്വലരായി കോളേജ് പണിയും അംഗീകാരവും ലഭിക്കുകയുണ്ടായി.

മൂത്തേടത്തിന്‍റെ നിറവേറാത്ത പ്രോജെക്ടുകള്‍

ചെമ്പഴന്തിവയല്‍വാരംവീടു മോടിപിടിപ്പിക്കല്‍
vvഗുരുദേവജന്മ ഗൃഹമായവയല്‍വാരംവീടു ഭദ്രമായും സുരകഷിതമായും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രൊജെക്ടിനെപറ്റി പല ആര്‍ക്കിടെക്ടമായി സംസാരിക്കുകയും ഒരു പ്ലാന്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തിരുന്നു. റെയില്‍വേകോണ്ട്രാക്ടറായിരുന്ന മൂത്തേടത്ത് ഹസ്സന്‍ മംഗലാപുരം റെയില്‍വേപണിയുടെ പകുതിയെങ്കിലും പൂര്‍ത്തിയാക്കിയിട്ടു വയല്‍വാരംവീടിന്‍റെപണിതുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

ഗുരുകുലത്തിന്‍റെ രണ്ടടി അകലത്തില്‍ അരയടി ഘനത്തില്‍ തറഉയര്‍ത്തി, തറയ്ക്കുമുകളില്‍ ചട്ടം കൂട്ടി പ്ലാസ്റ്റിക്ക്‌ചില്ലുകൊണ്ട് കവര്‍ചെയ്ത് വയല്‍വാരം വീടിന്‍റെ മുകള്‍ഭാഗത്തുനിന്നും മേല്‍പോട്ടു നാലടി ഉയരത്തില്‍ കവര്‍ഉയര്‍ത്തി. ഒരാള്‍ക്ക് കടക്കാവുന്നവിധം പ്ലാസ്റ്റിക്കുകൊണ്ട് ഒരുവാതില്‍ഉണ്ടാക്കുക, അതിനുള്ളില്‍ ആരേയും കടത്തിവിടാതെ നിയന്ത്രിക്കുകയും ഒരോവര്‍ഷവുംഓലമേഞ്ഞു വയല്‍വാരം വീടു അതേപടി നിലനിര്‍ത്തുകയും ഭക്തജനങ്ങള്‍ക്ക്‌ പുറത്തുനിന്നു സുഖമായി കാണുവാന്‍ സൌകര്യം ഒരുക്കുക.

മൂത്തേടത്ത് ജനഹൃദയങ്ങളില്‍

vvമൂത്തേടത്ത് ജനഹൃദയങ്ങളില്‍
മഹാസമാധി ഘോഷയാത്രയില്‍ മൂത്തേടത്തും കുടുംബവും മണിരഥത്തേ അനുഗമിച്ചിരുന്നു. അദേഹത്തിനെ കാണുവാനും അദ്ദേഹത്തേ കേള്‍ക്കുവാനും ജനലക്ഷങ്ങള്‍ തിക്കിത്തിരക്കി. സരസവും ലളിതവും ശുദ്ധഗ്രാമിണ മലയാളത്തില്‍ "അമ്മമാരേ", "പെങ്ങന്മാരെ", "സഹോദരന്മാരെ" എന്നുള്ള സ്നേഹപൂര്‍വ്വമായ അഭിസംബോധനയോടെ തുടങ്ങുന്ന സംഭാഷണം അദ്ദേഹത്തിന്‍റെ ഗുരുദേവാനുഗ്രഹവും ഗുരുദേവദര്‍ശനാനുഭവങ്ങളും ഭക്തജനലക്ഷങ്ങള്‍ ഭക്ത്യാദരപൂര്‍വം തൊഴുകൈകളോടെ ശ്രവിച്ചു. ആനന്ദഅശ്രുക്കള്‍ പൊഴിച്ച് ഭക്തജനങ്ങള്‍ പൊരി വെയിലത്ത്‌ ക്ഷമയോടെ കാത്തുനിന്നു. ജനങ്ങളുടെ അഭ്യര്‍ഥനമാനിച്ചു എല്ലസ്വീകരണ യോഗങ്ങളിലും അദേഹം ലഘു സംഭാഷണങ്ങള്‍ നടത്തി. ചില പ്രസംഗങ്ങള്‍ അരമണിക്കൂര്‍വരെ നീണ്ടുനിന്നു. എല്ലാ യോഗങ്ങളിലും ഗുരുദേവാനുഗ്രഹമാണ് എന്‍റെ എല്ലാഉയര്‍ച്ചയുടെയും നിദാനംഎന്ന് വിനയാന്വിതനായി പറയും. ആ ഗുരുദേവഭക്തനെ കാണുവാനും കേള്‍ക്കുവാനുമുള്ള ജെനങ്ങളുടെ തിരക്കുകാണുമ്പോള്‍ ഗുരുദേവഭക്തരുടെ ഹൃദയത്തില്‍ അദേഹത്തിന്‍റെ സ്ഥാനം ഊഹിക്കുവാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു.

ആലുവാ ഗുരുദേവ സന്ദര്‍ശനം

ആലുവാ ഗുരുദേവ സന്ദര്‍ശനം
SREE_NARAYANA_GURUDEVANശ്രീനാരായണഗുരു തൃപ്പാദങ്ങള്‍ ആലുവ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുന്ന വിവരം എനിക്കറിയുവാന്‍ കഴിഞ്ഞു. ഞാന്‍ വീട്ടില്‍ പോയി അച്ഛനോടും അമ്മയോടും ഗുരുദേവനെ കാണാന്‍ പോകുന്നവിവരം പറയുകയും അനുവാദം
അവശ്യപ്പെടുകയം ചെയ്തു. ഗുരുദേവന്‍ പലപ്പോഴും കൊക്കാലയിലെ ചെറിയച്ചന്‍റെ വീട്ടില്‍വന്നു വിശ്രമിക്കാറുണ്ടായിരുന്നു. മുന്ന് നാലു പ്രാവശ്യം കൂര്‍ക്കന്‍ചേരിയില്‍ വച്ചും ഞാന്‍ ഗുരുദേവനെ കണ്ടിട്ടുണ്ട്. ഈ പരിചയമാണ് ഗുരുദേവനെ ആലുവായില്‍ പോയി കാണുന്നതിനെന്നെ പ്രേര്രിപ്പിച്ചത്. അച്ഛനും അമ്മയും സന്തോഷപുര്‍വം അനുവാദം തരികയും തൃപ്പാദങ്ങളെ കാണുമ്പോള്‍ എന്തെങ്കിലും ഉപഹാരദ്രവ്യങ്ങള്‍ കാഴ്ചവയ്ക്കണമെന്നും ദക്ഷിണ കൊടുത്ത്
കോണ്ട്രാക്റ്റ്‌കൊടുക്കുന്നതിന്നുള്ള അനുവാദത്തിനു പ്രാര്‍ത്ഥിക്കണമെന്നും എന്നെ ഉപദേശിച്ചിരുന്നു.

"ഞാന്‍ ആലുവ ആശ്രമത്തില്‍ ചെല്ലുമ്പോള്‍ ഏതാണ്ട് നാലുമണി കഴിഞ്ഞിരുന്നു. കുളികഴിഞ്ഞ് ഒരു തൂശന്‍ഇലയില്‍ കുറച്ചു കല്‍ക്കണ്ടവും മുന്തിരിങ്ങയും മധുരനാരങ്ങയും വച്ച് ഗുരുദേവ തൃപ്പാദങ്ങളില്‍ ഞാന്‍ വീണു നമസ്കരിച്ചു. ശ്രീ. ബോധാനന്ദസ്വാമികളാണ് അപ്പോള്‍ അടുത്തുണ്ടായിരുന്നത്. 'നമ്മുടെ പാറാന്‍ വന്നിട്ടുണ്ടല്ലോ' എന്ന് പറഞ്ഞാണ് എന്നെ ഗുരുദേവന്‍ ആശിര്‍വാദിച്ചത്. ചെറിയച്ചനെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. ഞാന്‍ എന്‍റെ അഗമനോദേശം ഉണര്‍ത്തി. ഗുരുദേവന്‍ വത്സല്ല്യപുര്‍വം ശ്രദ്ധിച്ചു എന്നോട് ഇങ്ങനെ ഉപദേശിക്കുകയുണ്ടായി"കോണ്ട്രാക്റ്റ്ടുത്ത് പണി നടക്കുമ്പോള്‍ പണി ചെയ്യുന്ന ജോലിക്കാരെ സ്നേഹിക്കുകയല്ലാതെ എല്ലാക്കാര്യത്തിലും അവരെ വിശ്വസിച്ചു മാറിനില്‍ക്കരുത്. കോന്നി ചെയ്യുന്നത്കണ്ടിട്ടില്ലേ, ഏതു മഴയത്തും വെയിലത്തും ആ കറുത്ത തൊപ്പി തലയില്‍വെച്ചുകൊണ്ട് അവരോടൊപ്പം നില്‍ക്കുന്നത്? പണിക്കാരുടെകുടെ നില്‍ക്കുന്നത് നമുക്ക് പണിപഠിക്കുവാനും പണിക്കാര്‍ക്ക് ഉത്സാഹം തോന്നുവാനുമാണ്. അല്ലെങ്കില്‍ അവര്‍ വര്‍ത്തമാനം പറഞ്ഞും മുറുക്കിതുപ്പിയും സമയം കളയും എന്നാല്‍ ഒരു വിധത്തിലും അവര്‍ക്ക് മനപ്രയാസം തോന്നുന്നവിധത്തില്‍
പ്രവര്‍ത്തിക്കുകയോ പറയുകയോ അരുത്'. ഇത്രയും കല്പിച്ചിട്ടു ഇന്നു പോകുന്നുവോ എന്നെന്നോട് ഗുരുദേവന്‍ ചോദിച്ചു അതെ ഇന്നുതന്നെ തിരിച്ചെത്തണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പോകാമല്ലോ എന്നായി തൃപ്പാദങ്ങള്‍.
ഞാന്‍ പോക്കറ്റില്‍ നിന്നും റാണിത്തലയുള്ള അഞ്ചു വെള്ളി ഉറുപ്പിക എടുത്തു ഗുരുദേവന്‍റെ മുന്നിലുള്ള ഇലയില്‍ വെച്ചു 'ആഹാ ഇതെന്തു രൂപയോ' എന്ന് പുഞ്ചിരി തുകിക്കൊണ്ട് ചോദിച്ചിട്ട് തൃപ്പാദങ്ങള്‍ അതില്‍നിന്നും മുന്നുഉറുപ്പിക എടുത്തു ഇടത്തു കൈവെള്ളയിലും പിന്നിടു വലതു കൈവെള്ളയിലും രണ്ടുമുന്നു പ്രാവശ്യം മാറി മാറി പിടിച്ച ശേഷം എന്‍റെ നേരെ വലതുകൈ നീട്ടി, 'എനിക്കുള്ളത് നിനക്കും, നിനക്കുള്ളതെനിക്കും എന്ന് പറഞ്ഞുകൊണ്ട് എനിക്കു സമ്മാനിച്ചു."

മൂത്തേടത്ത് ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ വികാരാധീനനായി ഏതാനും നിമിഷനേരം ഇരുന്നുപോയി. ആ ഉറുപ്പിക എന്തു ചെയ്തു എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഉത്സാഹത്തോടുകൂടി അദ്ദേഹം തട്ടിന്മുകളിലേക്ക് പോയി ഏതാണ്ട് ഗുളികചെപ്പോളം വരുന്ന ഒരു പെട്ടി എടുത്തുകൊണ്ടുവന്ന്‍ എന്നെ കാണിച്ചു. ചന്ദനം കൊണ്ടു പണിതീര്‍ത്ത ആ ചെറിയ പെട്ടിയില്‍ മഞ്ഞപട്ടില്‍ പൊതിഞ്ഞാണ് ആ രൂപാ സുക്ഷിച്ചിരിക്കുന്നത്. തന്‍റെ എല്ലാവിധ ഐശ്ചര്യങ്ങള്‍ക്കും നിദാനം ഗുരുകരുണ്യവും ഈ ഉറുപ്പികയുമാണെന്നു ശ്രീ മൂത്തേടത്ത് എന്നോട്പറയുകയുണ്ടായി. "ഞാന്‍ അലുവയില്‍നിന്നും തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ രാത്രി മൂന്നുമണി കഴിഞ്ഞുകാണും. അമ്മയോടും അച്ഛനോടും നടന്ന കാര്യങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു. തൃപ്പാദങ്ങളുടെ
വാക്കുകള്‍ അക്ഷരം പ്രതി മനസ്സില്‍ വിചാരിച്ചുവേണം ഏതു കാര്യത്തിനും ഇറങ്ങുവാന്‍ എന്ന് അച്ഛന്‍ പറഞ്ഞു."
(അവലംബം: മഹാസമാധി മന്ദിരസ്മൃതി - ബ്രഹ്മശ്രീ സ്വാമിഗീതാനന്ദ)

ബുക്സ്

ബുക്സ്
മഹാസമാധി മന്ദിരസ്മൃതി - ബ്രഹ്മശ്രീ സ്വാമിഗീതാനന്ദ

vvvv